Breaking News

വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കൂരാംകുണ്ട് ഫാമിലിഗ്രൂപ്പ് കൂട്ടായ്മ സമരപന്തലിൽ എത്തി

വെള്ളരിക്കുണ്ട് :  വെള്ളരിക്കുണ്ടിൽ നടക്കുന്ന വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കർഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചു കൂരാംകുണ്ട് ഫാമിലിഗ്രൂപ്പ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു . സമരപന്തലിൽ എത്തിയ കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പ് പ്രവർത്തകർ സത്യാഗ്രഹസമരം ചെയ്യുന്ന പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകി. പ്രസിഡണ്ട് കെ.എ. സാലു , ബാബു കോഹിനൂർ ,തോമസ് ചെറിയാൻ ,റെജിമോൻ പല്ലാങ്കൽ , ജേക്കബ് പുതുക്കരി എന്നിവർ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കർഷക സംഘടന നേതാക്കളായ ജിജി കുന്നപ്പള്ളി സ്വാഗതവും ബേബി ചെമ്പരത്തിയിൽ നന്ദിയും പറഞ്ഞു


No comments