Breaking News

കർണാടക കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശി മഞ്ചേശ്വരത്ത് പിടിയിലായി


കാസർകോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കർണാടക കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശി പിടിയിലായി. ലത്തെഹർ ജില്ലയിലെ ഭീംഷുമ്പന്ത് രേവന്ത് കുർദ് സ്വദേശി ആശിഷ് കുമാർ തിവാരി(24) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ പതിവ് പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. യുവാവിന്റെ കൈവശം 120 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർനടപടികൾക്കായി പ്രതിയെയും കേസ് റിക്കാർഡുകളും തൊണ്ടിമുതലും കുമ്പള റേഞ്ചിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം വി ജിജിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ, സജിത്ത് എന്നിവരാണ് റെയ്ഡ് നടത്തിയത്.

No comments