സ്കൂൾ വിദ്യാർഥികൾക്കുൾപ്പെടെ ഭീഷണിയായ തെരുവുനായ ശല്യം തടയണം ; ബാലസംഘം കിനാനൂർ വില്ലേജ് സമ്മേളനം
ചായ്യോത്ത്: സ്കൂൾ വിദ്യാർഥികൾക്കുൾപ്പെടെ ഭീഷണിയായ തെരുവുനായ ശല്യം തടയണമെന്ന് ബാലസംഘം കിനാനൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.ശ്രീഹരി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ദിയ രാജീവൻ അധ്യക്ഷയായി. വില്ലേജ് സെക്രട്ടറി നിരഞ്ജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് പി.ആർ.അർഷ, ഏരിയ കോർഡിനേറ്റർ ആതിര, കെ.ജീന, ഫിയോണ പാർവതി, അഭിനന്ദ്,വില്ലേജ് കൺവീനർ കെ.സത്യൻ,എൻ.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെപി വേണുഗോപാലൻ സ്വാഗതം പറഞ്ഞു. തുടർന്ന് വികേഷ് പദ്മനാഭൻ നയിച്ച കളിയരങ്ങ് നടന്നു. പുതിയ ഭാരവാഹികളായി നിരഞ്ജൻ (സെക്രട്ടറി),അഭിനന്ദ്,ജീന(ജോയിന്റ് സെക്രട്ടറിമാർ), ദിയ രാജീവൻ (പ്രസിഡന്റ്) ഫിയോണ,ശരത് ( വൈസ് പ്രസിഡന്റുമാർ) കെ.സത്യൻ (കൺവീനർ) ഷിബിൻ കണിയാട,ടി.ഷാജി (ജോയിന്റ് കൺവീനർമാർ) പി.ടി.വിജിനേഷ് (കോർഡിനേറ്റർ) കെ.സത്യൻ
No comments