കാലിച്ചാനടുക്കം ഗവ. ഹൈസ്ക്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മികവിന്റെ നിറവിൽ
കാലിച്ചാനടുക്കം : ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായ പത്താം വർഷവും ഒന്നാം സ്ഥാനം നേടി. സമ്മാനം ഏർപ്പെടുത്തിയത് മുതൽ തുടർച്ചയായി നേടി കൊണ്ടിരിക്കുന്നു
എൽ.പി വിഭാഗം ബുൾബുൾ യൂണിറ്റും ഈ വർഷം ഒന്നാം സ്ഥാനം നേടി. ഇരുപത്തിയാറാമത് വർഷത്തിലേക്ക് കടക്കുന്ന സ്കൗട്ട് ആന്റ് ഗൈഡ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, നെൽകൃഷി , ആരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെജനശ്രദ്ധ നേടിയിട്ടുണ്ട്. ദേശീയ തലത്തിൽ ജാമ്പൂരി, നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് . സംസ്ഥാനതലത്തിൽ കാമ്പൂരി ,രാജ്യ പുരസ്കാർ റാലി തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് സംസ്ഥാന തല ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വിദ്യഭ്യാസ ജില്ല തലത്തിൽ എല്ലാവർഷവും ക്വിസ് മത്സരത്തിൽ സ്ഥിരമായിസമ്മാനങ്ങൾ
നേടി വരുന്നു. സ്കൗട്ട് ഗൈഡ് വിഭാഗത്തിന്റെ ദേശീയ ബഹുമതിയായ
രാഷ്ട്രപതി അവാർഡ്, ഗോൾഡൻ ആരോ ബാഡ്ജ്, സംസ്ഥാന ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ്, ഹീരഖ് പംഖ് അവാർഡ്
എന്നിവയും കുട്ടികൾ നേടിയിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളുടെ സജീവമായ ഗ്രൂപ്പ് കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. യു.പി ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് വിഭാഗത്തിന് വി കെ ഭാസ്കരൻ , പി. പ്രമോദിനി, പി സരോജിനി , എൽ.പി വിഭാഗം ബുൾബുൾ സി.എച്ച് ഷബാന , പ്രീ പ്രൈമറി വിഭാഗമായ ബണ്ണി വിഭാഗത്തിന് എ.ശ്രീജ, സി വിനീത എന്നിവർ നേതൃത്വം നൽകുന്നു. സ്റ്റാഫ്, പി.ടി എ എസ് എം സി , കമ്മറ്റികൾ നാട്ടുകാർ എന്നിവരുടെ പരിപൂർണ്ണ പിന്തുണയുമുണ്ട്
No comments