Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അട്ടേങ്ങാനം ടൗണിൽ നിർമ്മിച്ച പൊതു ശൗചാലയം ഉൽഘാടനം ചെയ്തു


അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി രണ്ടാം വാർഡിൽ അട്ടേങ്ങാനം ടൗണിൽ നിർമിച്ച പൊതു ശൗചാലയം ഉൽഘാടനം ചെയ്തു പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  പി.ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണും ആയ ജയശ്രീ എൻ.എസ്  അധ്യക്ഷത വഹിച്ചു. എട്ടാം വാർഡ് മെമ്പർ പി.ഗോപി സ്വാഗതം പറഞ്ഞു. പ്രതീക്ഷ ബേളൂർ യുഎഇ കമ്മിറ്റി പ്രതിനിധി പി.അശോകൻ , വ്യാപാരി പ്രതിനിധി സി.ഗോപി മൂരിക്കട, സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു


No comments