ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കടിച്ച് താഴെ വീണ കുരങ്ങൻമ്മാർക്ക് പുതുജീവൻ നൽകി പരപ്പയിലെ നാട്ടുകാർ
പരപ്പ : ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കടിച്ച് താഴെ വീണ കുരങ്ങിനും കുരങ്ങിന്റെ കുഞ്ഞിനും പുതുജീവൻ നൽകി പരപ്പയിലെ നാട്ടുകാർ. ഇന്ന് രാവിലെയാണ് സംഭവം.ഇലക്ട്രിക്ക് ലൈനിൽ ചാടി കളിക്കുകയായിരുന്ന കുരങ്ങൻമ്മാർ പെട്ടന്ന് ഷോക്കടിച്ച് താഴെ വീഴുകയായിരുന്നു . നിലത്തു വീണ കുരങ്ങ് അനക്കമില്ലാത്തതിനാൽ ചത്തു എന്നാണ് എല്ലാവരും കരുതിയത് . എന്നാൽ പയാളം സ്വദേശി ശാന്തി കുമാർ കുരങ്ങിന് കൃത്രിമ ശ്വാസം നൽകി പുതുജീവൻ നൽകുകയായിരുന്നു.ജീവൻ തിരിച്ചുകിട്ടിയ വാനരന്മാർ കാട്ടിലേക്ക് ഓടിപ്പോയി.
No comments