Breaking News

ഓട്ടോയിൽ കടത്തിയ 11 ലക്ഷത്തിന്റെ കുഴൽ പണവുമായി പടന്ന സ്വദേശി അറസ്റ്റിൽ


കാസർകോട്: ഓട്ടോയിൽ കടത്തിയ 11 ലക്ഷത്തിന്റെ കുഴൽ പണവുമായി പടന്ന സ്വദേശി അറസ്റ്റിൽ. പടന്ന കൊക്കാകടവ് സ്വദേശി എസ് സി നിസാറി(42) നെയാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ പള്ളിക്കര മേൽപ്പാലത്തിന് സമീപം വെച്ച് നീലേശ്വരം എസ് ഐ രതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ എം.രമേശൻ, രാജീവൻ, ഡിവൈ എസ് പി സ്ക്വാഡ് അംഗങ്ങളായ അജിത്ത് പള്ളിക്കര, സുധിഷ് ഓരി, എ. ജ്യോതിഷ് എന്നിവരും കുഴൽപ്പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. O Local shopping deals

No comments