Breaking News

കെ.സി.വൈ.എം കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണ യാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ തുടക്കം കുറിച്ചു


വെള്ളരിക്കുണ്ട് : യുവത്വത്തിൻ്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിൻ്റെ വികസനം എന്ന ആപ്തവാക്യ കെ.സി. വൈ. എം സംസ്ഥാന സമിതി കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ  നടത്തുന്ന കേരള നവീകരണ യാത്രയ ഇന്ന്  വെള്ളരിക്കുണ്ടിൽ നിന്നും ആരംഭിച്ചു . 14 ജില്ലകളിലൂടെ 32 രൂപതകളിലായി കടന്നുപോകുന്ന നവീകരണ യാത്ര. സെപ്റ്റംബർ 7-ന് തിരുവനന്തപുരത്ത് സമാപിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടം, യുവജന മുന്നേറ്റം, വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഢനങ്ങൾക്കെതിരെ, മലയോര തീരദേശ - ദളിത് ജനതയുടെ അവകാശ സംരക്ഷണം, വർഗ്ഗീയതയ്ക്കെതിരെ ബഹുസ്വരതയുടെ ശബ്ദമാകുവാൻ, ഭരണഘടന അവകാശം ഉറപ്പാക്കുക എന്നിവ ലക്ഷ്യം വയ്ക്കുന്ന കേരളം യാത്ര ഇന്ന്  രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ടൗണിൽ വെച്ച് കണ്ണൂർ രൂപത സഹായമെത്രാൻ മാർ ഡെന്നീസ് കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ നേതൃത്വം നൽകുന്നു. സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് ജാഥ മാനേജറാകും. തിരഞ്ഞെടുപ്പ് കാലഘട്ടം അടുത്തിരിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രബോധമുള്ള, ധാർമിക തത്ത്വങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന യുവജനങ്ങളെ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുകയും, രാഷ്ട്ര നിർമാണത്തിൽ യുവത്വത്തിന്റെ പങ്ക് ഉറപ്പാക്കുകയും ചെയ്യുന്നു. യാത്രയുടെ ഭാഗമായി വിവിധ രൂപതകളിൽ നിന്നും ശേഖരിക്കുന്ന നിർദ്ദേശങ്ങളും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ സമാപന ദിവസം കേരളം വികസന രേഖ തയ്യാറാക്കുകയും ബഹു. മുഖ്യമന്ത്രിക്കും മറ്റ് പ്രധാന രാഷ്ട്രീയ വ്യക്തികൾക്കും നൽകുകയും ചെയ്യുന്നു. വിവിധ രൂപത മെത്രാന്മാർ, സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ അണിചേരും.സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, തലശ്ശേരി അതിരൂപത പ്രസിഡണ്ട് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, സംസ്ഥാന ഭാരവാഹികളായ  ജോഷ്ന എലിസബത്ത്, അനൂപ് ജെ.ആർ പാലിയോട്, ജിബി ഏലിയാസ്, ജീന ജോർജ്,ജോസ്മി മരിയ ജോസ്,സനു സാജൻ പടിയറയിൽ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും. 

No comments