Breaking News

മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിൻ്റെ നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനാഘോഷവും ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി


പെരിയ : മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനാഘോഷവും ഐഡന്റിറ്റി കാർഡ് വിതരണവും 28 -8 -2025ന് പെരിയ വായനശാലയിൽ വെച്ച് സംഘടിപ്പിച്ചു. മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിൻ്റെ ചെയർമാൻ ശ്രീ. ഒ.കെ. പ്രഭാകരൻ്റെ അദ്ധ്യക്ഷതയിൽ പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രതിഷ് കാട്ടുമാടം ഉൽഘാടനം ചെയ്തു. മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിൻ്റെ സെക്രട്ടറി എം.വി.അനന്തൻ സ്വാഗതവും അക്കാദമി വൈസ്ചെയർമാൻ ശ്രീ.ഷിബു പാണത്തൂർ, ജോയൻ്റ് സെക്രട്ടറി ശ്രീ രതീഷ് വെള്ളംന്തട്ട, ഊരു മൂപ്പൻ ശ്രീ രാജൻ ആയംമ്പാറ, കല്യോട്ട് ഊരു മൂപ്പൻ ശ്രീനാരായണൻ, ശ്രീധരൻ ഗുരുക്കൾ അക്കാദമി എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീനാരായണൻ പെരിയ ,ശ്രീ നാരായണൻ ആയമ്പാറ, ശ്രീ കുഞ്ഞിക്കണ്ണൻ പുക്കുന്നം , ശ്രീ സതീശൻ വെളുത്തേളി, സമൂഹ്യ പ്രവർത്തക ശ്രീമതി ഗിരിജ സൈൻ, ന്യൂ വിഷൻ ഡയറക്ടർ സുമിത്ത് ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്കാദമി ഗുരുക്കൻമാരായ ശ്രീ. കൃഷ്ണൻ പുളുവിഞ്ചി, ശ്രീധരൻ കൊളത്തൂർ എന്നിവർ അയ്യൻകാളി ഫോട്ടോയിൽ ദീപം തെളിയിച്ചു. ശേഷം എല്ലാ അംഗങ്ങളും പുഷ്പാർച്ചന നടത്തി. അക്കാദമി ട്രഷർ കുമാരി നിമിത എൻ കല്യോട്ട് നന്ദിയും പറഞ്ഞു

No comments