സി പി ഐ എം വെള്ളരിക്കുണ്ട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി ബഷീർ അരീക്കോടനെ തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് : സി പി ഐ എം വെള്ളരിക്കുണ്ട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി ബഷീർ അരീക്കോടനെ തിരഞ്ഞെടുത്തു. വെള്ളരിക്കുണ്ട് മങ്കയം സ്വദേശിയാണ്. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ്,എളേരി ഏരിയ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. 136 ഓളം തവണ രക്തദാനം നൽകി നാടിന് തന്നെ മാതൃകയായ സാമൂഹിക പ്രവർത്തകനാണ് വെള്ളരിക്കുണ്ട് ടൗണിലെ ചുമട്ടുതൊഴിലാളി കൂടിയായ ബഷീർ അരീക്കോടൻ.
No comments