'പിന്നിൽ ഞങ്ങളാണ്, ഉടൻ കാസർഗോഡേക്ക് മാറ്റും', നടപടിയെടുത്തതോടെ വില്ലേജ് ഓഫീസർക്ക് മണ്ണ് മാഫിയയുടെ ഭീഷണി, സ്ഥലം മാറ്റം
കൽപ്പറ്റ: വയല്‍ നികത്തിയതിനെതിരെ കർശന നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥാനമേറ്റെടുത്ത് ഒൻപതാം മാസം സ്ഥലം മാറ്റം. മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെയാണ് തൊണ്ടർനാട്ടേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് പിന്നില്‍ തങ്ങളാണെന്നും ഉടനെ കാസർഗോഡേക്ക് സ്ഥലം മാറ്റുമെന്നും മണ്ണ് മാഫിയ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി.
വള്ളിയൂർകാവ് വയലില്‍ വൻതോതില്‍ മണ്ണടിച്ച് ജെസിബി ഉപയോഗിച്ച് വയല്‍ നികത്തുന്നുവെന്ന പരാതിയിലാണ് മാനന്തവാടി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചത്. വസ്തുത ബോധ്യപ്പെട്ട വില്ലേജ് ഓഫീസർ രാജേഷ് കുമാർ കർശന നടപടിയെടുത്തു.
മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് 32 ലക്ഷം രൂപ പിഴയിട്ടു. വില്ലേജ് ഓഫീസറുടെ നടപടി തഹസില്‍ദാരും പിന്നീട് കളക്ടറും അംഗീകരിച്ചു. എന്നാല്‍ പിന്നാലെ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി.
No comments