കാഞ്ഞങ്ങാട്ടെ ജീപ്പ് ഡ്രൈവർമാരുടെ സ്നേഹസംഗമം റാണിപുരത്ത് നടന്നു ആദ്യകാല ജീപ്പ് ഡ്രൈവർമാരെ ആദരിച്ചു
രാജപുരം : 1985 മുതൽ 2025 വരെ 40 വർഷ കാലയളവിനുള്ളിൽ കാഞ്ഞങ്ങാട് ജീപ്പ് ടാക്സി സ്റ്റാൻഡിൽ ജോലി ചെയ്തിരുന്നതും, ഇപ്പോൾ മറ്റ് വ്യത്യസ്ത ജോലികൾ ചെയ്തു വരുന്നവരുമായ മുൻ കാല ഡ്രൈവർമാർ അടക്കമുള്ളവരുടെ സ്നേഹ സംഗമം റാണിപുരത്ത് നടന്നു. സാബു കാരാക്കോട് സ്വാഗതം പറഞ്ഞു. രാജൻ മടിക്കൈയുടെ അദ്യക്ഷതയിൽ റാണിപുരം സെന്റ് മേരിസ് ചർച്ച് വികാരി ഫാദർ. ജോയി ഊന്നുകല്ലേൽ സംഗമം ഉത്ഘാടനം നിർവഹിച്ചു, യോഗത്തിൽ വെച്ച് ആദ്യ കാല ഡ്രൈവർമാരെ പൊന്നാടയണിയിച്ച് ആദരിക്കുന്നതോടൊപ്പം, ആദ്യകാല ടാക്സി ഡ്രൈവറും കഴിഞ്ഞ ദിവസം മുഖ്യ മന്ത്രിയുടെ വീശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ പോലീസ് സബ് ഇൻസ്‌പെക്ട്ടർ ശ്രീനിവാസൻ മടിക്കൈയെയും വേദിയിൽ വെച്ച് ആദരിച്ചു , ബാബു ചാലിങ്കാൽ, ബാബു വെള്ളിക്കോത്ത് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു, സുകുമാരൻ മുണ്ട്യാനം നന്ദിയും അറിയിച്ചു, സംഘടനയുടെ പുതിയ ഭാരവാഹികളായി രാജൻ മടിക്കൈ പ്രസിഡണ്ട്, സാബു കാരാക്കോട് സെക്രട്ടറി, സുരേശൻ അയ്യങ്കാവ് വൈസ് പ്രസിഡന്റ്, മോഹനൻ കോട്ടപ്പാറ ജോയിന്റ് സെക്രട്ടറി, പി. കൃഷ്ണൻ മീങ്ങോത്ത് ട്രഷററായും തിരഞ്ഞെടുത്തു. ആദ്യ യോഗത്തിൽ വെച്ച് തന്നെ ഭാവിയിൽ തുടർന്നു വരുന്ന കാരുണ്യ പ്രവർത്തങ്ങളുടെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു
No comments