കാർഷിക സർവ്വകലാശാല കർഷകർക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കമ്മാടം ഭഗവതി ക്ഷേത്ര പരിസരത്തുവെച്ച് സാങ്കേതിക വിദ്യാദിനം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കാർഷിക സർവ്വകലാശാല കർഷകർക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കമ്മാടം ഭഗവതി ക്ഷേത്ര പരിസരത്തുവെച്ച് സാങ്കേതിക വിദ്യാദിനം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത കർഷകരായ ബെൻസി കൊട്ടുകാപ്പിള്ളി, എം ആർ ശശീന്ദ്രൻ നായർ, ഭാസ്കരൻ പാട്ടത്തിൽ എന്നിവരെ ആദരിച്ചു.
ആത്മ എ ടി എം ,കെ വി ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി സിന്ധു നന്ദിയും പറഞ്ഞു.പടന്നക്കാട് കാർഷിക കോളേജ് സസ്യ രോഗ വിഭാഗം മേധാവി ഡോ. സൈന മോൾ പി കുര്യൻ വിഷയാവതരണം നടത്തി.
No comments