Breaking News

മഹിളാ മോർച്ച ജില്ലാ പ്രസിഡന്റായി കെ.എസ്. രമണിയെ തെരഞ്ഞെടുത്തു കൊന്നക്കാട് സ്വദേശിനിയാണ്


വെള്ളരിക്കുണ്ട് : മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ആയി കെ. എസ്. രമണിയെ തെരഞ്ഞെടുത്തു. കൊന്നക്കാട് സ്വദേശിനിയാണ്. ബി. ജെ. പി. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്‌, ജി.എച്ച്.എസ്.മാലോത്ത് കസ്ബ, ജി. എൽ. പി. എസ്. കൊന്നക്കാട് മദർ പി. ടി. എ. പ്രസിഡന്റ്‌, ബളാൽ പഞ്ചായത്ത്‌ കുടുംബശ്രീ എ. ഡി. എസ്. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ആലംബം ചാരിറ്റബിൾ ട്രസ്റ്റ്‌ സംസ്ഥാനസെക്രട്ടറി, മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിലും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്

No comments