Breaking News

പരപ്പ -കാലിച്ചാമരം റോഡരികിലെ കാടും മരച്ചില്ലകളും കൊത്തി വൃത്തിയാക്കി ഡിവൈഎഫ് ഐ പുലയനടുക്കം യൂണിറ്റ്


കോളംകുളം : കാലിച്ചാമരം -പരപ്പ ജില്ലാപഞ്ചായത്ത് റോഡിൽ കോളംകുളത്തിനും ബിരികുളത്തിനും ഇടയിൽ റോഡിലേക്ക് ചെരിഞ്ഞു കാഴ്ച മറച്ചു അപകടം ഉണ്ടാക്കും വിധത്തിൽ നിന്നിരുന്ന കാടും മരച്ചിലകളും ഡിവൈഎഫ് ഐ  പുലയനടുക്കം യൂണിറ്റ് പ്രവർത്തകർ കൊത്തി വൃത്തിയാക്കി. മഴ കാലം ആയതിനാൽ പെട്ടന്ന് വളർന്നു വളവുകളിൽ വാഹനങ്ങൾക്ക് പരസ്പരം കാണാൻ പറ്റാത്ത അവസ്ഥയിൽ  ഏത് സമയവും അപകടം സംഭവിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങൾ ആണ് ഡിവൈഎഫ് ഐ  പ്രവർത്തകർ വൃത്തിയാക്കിയത്.

No comments