എസ്ബിഐയുടെ പേരില്‍ വ്യാജസന്ദേശം: യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 22, 000 രൂപയും നഷ്ടമായി
നീലേശ്വരം : എസ് ബി ഐയുടെ പേരില്‍ വന്ന വ്യാജ വാട്സ്ആപ് സന്ദേശം തുറന്നതിലൂടെ പടിഞ്ഞാറ്റംകൊഴുവല്‍, മൂലപ്പള്ളി മേഖലയിലെ പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. യുവതിയുടെ അക്കൗണ്ടിലെ 22, 000 രൂപയും നഷ്ടമായി.
വിവിധ വാട്സ് ആപ് ഗ്രൂപ്പുകളില്‍ അംഗമായ പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയുടെ ഫോണാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ഇദ്ദേഹം അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും ഇദ്ദേഹം അറിയാതെ അടിയന്തര അറിയിപ്പ് എന്ന പേരില്‍ എസ് ബി ഐ യോനോയുടെ പോസ്റ്ററും എസ്ബിഐ ആധാര്‍ അപ്ഡേറ്റ് ഡോട് എ പി കെ എന്ന ഫയലും പോസ്റ്റ് ചെയ്യപ്പെട്ടു. അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ എസ് ബി ഐ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായും സന്ദേശത്തിനൊപ്പമുള്ള എ പി കെ ലിങ്ക് ക്ലിക് ചെയ്ത് ആധാര്‍ അപ്ഡേറ്റ് ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. ഇതുപ്രകാരം ലിങ്ക് ക്ലിക്ക് ചെയ്തവരുടെ ഫോണ്‍ ഹാക്ക് ചെയ്യുകയും ഇവര്‍ അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും ഇതേ സന്ദേശം ഓട്ടോമാറ്റിക് ആയി ഫോര്‍വേഡ് ചെയ്ത് അതിവേഗം വ്യക്തികളുടെ ഫോണുകളും വാട്സ് ആപ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെടും വിധമായിരുന്നു ഹാക്കിങ് കുരുക്ക്. ഇതില്‍ ക്ലിക് ചെയ്തപ്പോഴാണ് പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിനിയുടെ 22, 000 രൂപ എസ് ബി ഐ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. എന്നാല്‍ എവിടേക്കാണ് പണം പോയതെന്ന് സൂചനയൊന്നും മെസേജില്‍ ഉണ്ടായിരുന്നില്ല. ഈ പോസ്റ്റ് വന്ന ഗ്രൂപ്പുകളുടെയെല്ലാം പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് മാറുകയും എസ്ബിഐയുടെ ലോഗോ ഐക്കണ്‍ ആയി വരികയും ചെയ്തു. ഇതോടെ ഗ്രൂപ്പുകള്‍ ഒന്നും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാതെയുമായി. പടിഞ്ഞാറ്റംകൊഴുവല്‍, മൂലപ്പള്ളി മേഖലയിലെ പ്രാദേശിക ഗ്രൂപ്പുകളിലും ഇതേ പോലെ സന്ദേശം വരികയും പേരുകള്‍ മാറി വരികയും ചെയ്തു. ഇതിനിടെ ഹാക്ക് ചെയ്യപ്പെട്ട ഗ്രൂപ്പുകളിലൊന്നില്‍ അംഗമായ നേരത്തെ സൈബര്‍സെല്ലില്‍ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പി ആര്‍ ശ്രീനാഥ് എസ് ബി ഐ പോസ്റ്ററിന് ഒപ്പമുള്ള ലിങ്കില്‍ ആരും ക്ലിക്ക് ചെയ്യരുതെന്നും ഇത് പോസ്റ്റ് ചെയ്ത അംഗത്തെ ഉടന്‍ ഗ്രൂപ്പില്‍ നിന്ന് നീക്കണമെന്നും നിര്‍ദേശം നല്‍കി. ഇത് പ്രകാരം മറ്റ് ഗ്രൂപ്പികളിലെയും അഡ്മിന്മാര്‍ പ്രവര്‍ത്തിച്ചതോടെയാണ് താല്‍ക്കാലികമായി അപകടമൊഴിഞ്ഞത്. ഇതിനിടെ ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഉടമ അംഗമായ ഗ്രൂപ്പുകള്‍ ഓരോന്നായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ സന്ദേശം ശ്രദ്ധയില്‍ പെട്ടതോടെ അംഗത്തെ നീക്കി മുന്‍കരുതല്‍ എടുത്ത ഗ്രൂപ്പുകള്‍ മാത്രം രക്ഷപ്പെട്ടു. ചില ഗ്രൂപ്പുകളില്‍ സന്ദേശം വന്നെങ്കിലും ആരും ക്ലിക് ചെയ്യാത്തതിനാല്‍ സാങ്കേതിക മാറ്റങ്ങള്‍ സംഭവിക്കുകയോ പേര് മാറുകയോ ചെയ്തില്ല. പണം നഷ്ടമായ പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിനി എസ് ബി ഐ നീലേശ്വരം ബ്രാഞ്ചിലും കാസര്‍കോട് സൈബര്‍ സെല്ലിലും പരാതി നല്‍കി. അക്കൗണ്ട് ബ്ലോക്ക്ചെയ്യുകയും ചെയ്തു. ഇവരുടെ പേരില്‍ എസ് ബി ഐ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്നാണ്പണം പോയത
No comments