Breaking News

ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ.. നീലേശ്വരത്ത് സ്വാതന്ത്ര്യദിനത്തിൽ സമര സംഗമം സംഘടിപ്പിച്ചു ... പി ജയരാജൻ ഉദ്ഘാടനം ചെയ്തു


നീലേശ്വരം : ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ആഗസ്ത് 15 ന് നീലേശ്വരത്ത് സ്വാതന്ത്ര്യദിനത്തിൽ സമര സംഗമം സംഘടിപ്പിച്ചു പി ജയരാജൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി നഗര സഭ ചെയർപേർസൺ ടി വി ശാന്ത, എം രാജൻ, പി പി മുഹമ്മദ്‌ റാഫി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സനുമോഹൻ, അമൃത സുരേഷ് എന്നിവർ സംസാരിച്ചു ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു, നീലേശ്വരം കോൺവന്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചു നടന്ന യുവജന പ്രകടനത്തിൽ നൂറു കണക്കിന് യുവജനങ്ങൾ അണിനിരന്നു പ്രകടനത്തിന് പി അഖിലേഷ്, സിനീഷ്കുമാർ, അഭിജിത്ത്, പി സുജിത്ത് കുമാർ, വി മുകേഷ് എന്നിവർ നേതൃത്വം നൽകി

No comments