Breaking News

പ്ലാസ്റ്റിക് കവറുകളിലുള്ള ലഘു ഭക്ഷണ പദാർത്ഥങ്ങൾ സ്കൂൾ കോമ്പൗണ്ടിനകത്ത് വിലക്കും ; കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ പിടിഎ വാർഷിക ജനറൽബോഡി യോഗം


കരിന്തളം: സ്കൂൾ പരിസരങ്ങളിൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിനകത്ത് പ്ലാസ്റ്റിക് കവറുകളിലുള്ള ലഘു ഭക്ഷണപദാർത്ഥങ്ങളും, ചുയിംഗം പോലുള്ള വസ്തുക്കളും കർശനമായി തടയാൻ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ പിടിഎ വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു. ലെയ്സ് പോലുള്ള വസ്തുക്കളുടെയും,ചൂയിംഗങ്ങളുടെയും ഉപയോഗം കുട്ടികളിൽ വർദ്ധിക്കുകയും അതിനെ തുടർന്ന് അത് വലിയ പ്ലാസ്റ്റിക്ക് മലിനീകരണ പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വസ്തുക്കളെ സ്കൂൾ കോമ്പൗണ്ടിനകത്ത് കർശനമായി തടയാൻ വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചത് .ഇതിനായി കുട്ടികളിൽ ബോധവൽക്കരണം സംഘടിപ്പിക്കും.യോഗത്തിൽ പി ടി എ പ്രസിഡൻ്റ് വി വി രാജമോഹനൻ  അധ്യക്ഷത വഹിച്ചു. വി കെ ഗിരീഷ്  , പി ടി എ വൈസ് വിമൽ ദാസ്, സ്റ്റാഫ് സെക്രട്ടറി സുജിത്ത്കുമാർ കെ വി , ജിതിൻ കെ, നിത്തു ജനാർദനൻ എന്നിവർ സംസാരിച്ചു.സ്കൂൾ എച്ച് എം സജി പി ജോസ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി വി വി രാജമോഹനൻ (പ്രസിഡൻറ്),വി കെ ഗിരീഷ് (വൈസ് പ്രസിഡണ്ട് ).പി അമൃത (എം പി ടി എ പ്രസിഡണ്ട് ) ,ദിവ്യ പ്രവിത്ത് (എം




No comments