വില്പനക്ക് കൊണ്ടുപോയി കാര്‍ തിരിച്ചു നല്‍കിയില്ല; രണ്ടു പേര്‍ക്കെതിരെ കേസ്
അമ്പലത്തറ: വില്പനയ്ക്കായി കൊണ്ടുപോയ കാർ തിരികെ നൽകുകയോ വാഹനത്തിന്റെ വിലയോ നൽകാതെ വഞ്ചിച്ചുവെന്ന് ഹോസ്ദുർഗ് കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതി നിർദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു. അമ്പലത്തറ സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് റസീമിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് ആവിയിൽ സ്വദേശി ടി. മുനീർ (29), ചിത്താരി മുക്കൂട് സ്വദേശി ഇബ്രാഹിം ബാദുഷ (40) എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. വാഹന ബിസിനസ് നടത്തുന്ന പരാതിക്കാരന്റെ ഉടമസ്ഥതയിലൂടെ എച്ച്.ആർ. 26.ഡി.2.6701 നമ്പർ മാരുതി സ്വിഫ്റ്റ് കാർ പ്രതികൾ 2025 മാർച്ച് 3 ന് വില്പനക്കായി കൊണ്ടു പോകുകയും നാളിതു വരെയായി വാഹനമോ വാഹനത്തിന്റെ വില യായ 4,60,000 രൂപയോ തിരിച്ചു നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.
No comments