വെള്ളരിക്കുണ്ട് വടക്കാകുന്ന് ഖനന വിരുദ്ധ സത്യാഗ്രഹസമരം 1000 ദിവസം പിന്നിടുന്നു...സെപ്റ്റംബർ 14ന് സായാഹ്ന സദസ്
വെള്ളരിക്കുണ്ട് : വടക്കാകുന്നിലെ വിവിധ ഭാഗങ്ങളിലെ ഖനനനീക്കങ്ങൾക്കും ക്രഷർ നിർമ്മാണത്തിനുമെതിരെ ഏഴ് വർഷത്തിലേറെയായി നടന്നു വരുന്ന വിവിധ സമര പോരാട്ടങ്ങളുടെ ഭാഗമായി നടന്ന് വരുന്ന സത്യാഗ്രഹ സമരം 1000 ദിവസം പിന്നിടുന്നു .
സെപ്റ്റംബർ 14 ന് ഞായറാഴ്ച്ച 5 മണിക്ക് സായ്ഹാന സദസ്സ് സംഘടിപ്പിക്കും
വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ,ബളാൽ വില്ലേജുകളിൽപെട്ട കാരാട്ട്, തോടൻ ചാൽ, കൂളിപ്പാറ, മരുതു കുന്ന്,നെല്ലിയര,പന്നിത്തടം, ഏറാൻ ചിറ്റ, തുടങ്ങിയ പ്രദേശങ്ങളിലായി ആയിരകണക്കിന് ജനങ്ങളുടെ ജീവനും,ആരോഗ്യത്തിനും, സ്വസ്ഥമായ ജീവിതത്തിനും കുടിവെള്ളത്തിനുമെല്ലാം ഭീഷണിയുയർത്തിക്കൊണ്ട് നാടിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിൽ വടക്കാകുന്ന് മലനിരകളിൽ വിവിധ ഭാഗങ്ങളിലെ വൻകിട ഖനന പ്രവർത്തനങ്ങൾക്കും ക്രഷർ നിർമ്മാണ പ്രവർത്തനങ്ങൾക്കുമെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ അതിശക്തമായ ചെറുത്തു നിൽപ്പ് നടത്തിവരികയാണ്, കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തി വരുന്ന വിവിധ സമര പോരാട്ടങ്ങളുടെ ഭാഗമായി നടന്നു വരുന്ന സത്യാഗ്രഹ സമരം 2025 സെപ്തമ്പർ 14 ന് അഭിമാന പോരാട്ടത്തിന്റെ ആയിരം ദിവസങ്ങൾ പൂർത്തീകരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ സെപ്തമ്പർ 14 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമര പന്തലിൽ വെച്ച് സായ്ഹാന സദസ്സ് സംഘടിപ്പിക്കും. നിരവധി പാരിസ്ഥിതി ക പ്രാധാന്യമുള്ള വടക്കാകുന്ന് മലനിരകളിൽ യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും നടത്താതെയാണ് ഖനനാനുമതികൾ നൽകിവരുന്നത്, മരുതുകുന്ന് പ്രദേശത്ത് ഖനനാനുമതി നേടിയിരിക്കുന്ന കമ്പനി പല അനുമതികളും നേടിയിരിക്കുന്നത് തികച്ചും നിയമ ലംഘനങ്ങളിലൂടെയാണ്,ഇതിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ല, കഴിഞ്ഞ ഏഴ് വർഷത്തിലേറെയായിനടന്ന് വരുന്ന സമരവുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ പരിശോധിച്ച് അനധികൃത ഖനനാനുമതികൾ അവസാനിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തയാറെടുക്കുകയാണ് പ്രദേശവാസികൾ.
No comments