കോൺഗ്രസ് കള്ളാർ, പനത്തടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രാജപുരം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
രാജപുരം: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വി എസ് സുജിത്തിനെ ക്രുരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജപുരം പോലീസ് സ്റ്റേഷന് മുന്നില്‍ കള്ളാര്‍ ,പനത്തടി മണ്ഡലം കോണ്‍ ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തംമാക്കന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. യു ഡി എഫ് കാഞ്ഞാങ്ങാട് നിയോജകമണ്ഡലം കണ്‍വീനര്‍ സി വി ഭാവനന്‍ മുഖ്യ പ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജോണി തോലാംമ്പൂഴ , ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി സജിപ്ലച്ചേരി, എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ് സ്വാഗതവും കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഗീത പി നന്ദിയും പറഞ്ഞു. രാജപുരം ടൗണില്‍ നിന്ന് പ്രകടനവുമായാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്.
No comments