Breaking News

ഭാര്യ തൊഴിലുറപ്പു ജോലിക്കു പോയ സമയത്ത് ഭർത്താവ് വീട്ടിനു സമീപത്തെ ചായ്പിൽ കെട്ടിത്തൂങ്ങി മരിച്ചു


കാസർകോട്: ഭാര്യ തൊഴിലുറപ്പു ജോലിക്കു പോയ സമയത്ത് ഭർത്താവ് വീട്ടിനു സമീപത്തെ ചായ്പിൽ കെട്ടിത്തൂങ്ങി മരിച്ചു. അഡൂർ, മാട്ടയിലെ പരേതരായ അപ്പ ബെളിച്ചപ്പാട്- തേയമ്മ ദമ്പതികളുടെ മകൻ എം നാരായണൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. തൊഴിലുറപ്പു ജോലിക്കു പോയ ഭാര്യ ചന്ദ്രാവതി ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സംശയിക്കുന്നു. ആദൂർ പൊലീസ് കേസെടുത്തു. മക്കൾ: പുനീത്(ഗൾഫ്), പവൻ. സഹോദരങ്ങൾ: ദാമോദര, കൃഷ്ണ, ഗോപാല

No comments