Breaking News

ആൺസുഹൃത്തിന്റെ കുത്തേറ്റ് യുവതി ആസ്പത്രിയിൽ...


അഡൂർ : ആൺസുഹൃത്തിന്റെ കുത്തേറ്റ് അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ മണ്ടക്കോൽ കന്യാന സ്വദേശി പ്രതാപാണ് കുത്തിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. മണ്ടക്കോൽ സ്വദേശിയായ ഭർത്താവിൽനിന്നുള്ള വിവാഹമോചനത്തിന് രേഖ കേസ് നൽകിയിട്ടുണ്ട്. ഭർത്താവിന്റെ സുഹൃത്ത് കൂടിയായ പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നെന്ന് കാണിച്ച് യുവതി വനിതാസെല്ലിലും ആദൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ഇനി ശല്യംചെയ്യില്ലെന്ന് ഇയാൾ ഉറപ്പുനൽകിയതുമാണെന്ന് രേഖയുടെ സഹോദരൻ രമണ്ണ പറഞ്ഞു. എന്നാൽ തിങ്കളാഴ്ച വൈകിട്ട് അഡൂർ ലോട്ടറി സ്റ്റാളിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവെ വഴിയിൽ കാത്തുനിന്ന പ്രതാപ് കഠാരയുപയോഗിച്ച് രേഖയുടെ കഴുത്തിൽ കുത്തുകയായിരുന്നു. വിവരങ്ങൾ പോലീസ് ശേഖരിക്കുകയാണ്.

No comments