കോട്ടമല പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു
കാസർഗോഡ് : പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ കോട്ടമല സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ഇന്ന് സമാപിച്ചു. എട്ടു ദിവസം നീണ്ട് നിന്ന ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ഇന്ന് സമാപനമായി.
ഇന്ന് രാവിലെ 7:15ന് പ്രഭാത നമസ്കാരം, 8 മണിക്ക് അഭിവന്ദ്യ മോർ ക്രിസോസ്റ്റോമോസ് മർക്കോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, വി.സുനോറോ വാഴ്വിനായി പേടകത്തിൽ നിന്നും പുറത്തെടുക്കുന്ന ചടങ്ങ്, പെരുന്നാൾ സന്ദേശം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും പഠനമേഖലകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ്, വി. സൂനോറോ വണക്കം, പ്രദക്ഷിണം എന്നിവ നടത്തപ്പെട്ടു. തുടർന്ന് നടന്ന ആശീർവ്വാദം, ലേലം, നേർച്ചസദ്യ, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.
No comments