രാജപുരം കപ്പള്ളിയിൽ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റത്തൊഴിലാളിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു
രാജപുരം : കപ്പള്ളിയിൽ മണിക്കൂറുകളോളം തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റത്തൊഴിലാളിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കപ്പള്ളിയിലെ പി ബാബുവാ (55) ണ് യന്ത്രം തകരാറായതിനെത്തുടർന്ന് തെങ്ങിൽ തലകീഴായി തൂങ്ങിക്കിടന്നത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി ടി ശശി തെങ്ങിൽ കുടുങ്ങിയ ബാബുവിനെ കയർകൊണ്ട് കെട്ടി താഴെ വീഴാതെനിർത്തി. ഫയർ ഓഫീസർ വി സജ്ജുകുമാറിന്റെ നേതൃത്വത്തിൽ കുറ്റിക്കോലിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. റെസ്ക്യൂ ഓഫീസർ ഡി നീതുമോൻ ലാഡർവച്ച് സാഹസികമായി തെങ്ങിൽ കയറി റെസ്ക്യൂ നെറ്റ്, റോപ്പ്, കപ്പി എന്നിവ ഉപയോഗിച്ച് ബാബുവിനെ താഴെയിറക്കി. ഫയർ ഓഫീസർമാരായ പി വി സുമേഷ്, കെ കൃഷ്ണരാജ്, സി ആർ അഭിഷേക്, ഡ്രൈവർ അരുൺ ആന്റണി, അഖിൽ ഷഹീൻഷ, ഹോം ഗാർഡ് പി ദാമോദരൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
No comments