Breaking News

വയനാട്ടുകുലവൻ തെയ്യംകെട്ട്‌ ചായ്യോത്തെ എരിക്കുളം വയലിൽ ആവേശക്കൊയ്‌ത്ത്‌


മടിക്കൈ : തീയ്യർപാലം പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര പരിധിയിലെ ഓർക്കോൽ മീത്തലെ പുര വയനാട്ടുകുലവൻ തെയ്യം കെട്ടിന് കൂവം അളക്കാനും അന്നദാനത്തിനുമായി ജനകീയ കൂട്ടായ്മയിൽ കൃഷിചെയ്ത നെൽകൃഷി വിളവെടുത്തു. എരിക്കുളം വേട്ടയ്ക്കൊരു മകൻ ക്ഷേത്ര മുറ്റത്തെ വയലിൽ നടന്ന കൊയ്ത്തുത്സവം നാടിന്റെ ഉത്സവമായി. മടിക്കൈ കൃഷിഭവന്റെ സഹായത്തോടെ ലഭിച്ച ഉമ വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. 

28 വർഷങ്ങൾക്കുശേഷം 2026 മാർച്ച് ആദ്യവാരത്തിലാണ് തെയ്യംകെട്ട്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനംചെയ്തു. ഒ നിഷ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, പഞ്ചായത്തംഗം എം രജിത, മടിക്കൈ കൃഷി ഓഫീസർ പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സുരേശൻ സ്വാഗതവും ഗംഗാധരൻ താളിക്കുണ്ട് നന്ദിയും പറഞ്ഞു.

No comments