Breaking News

സ്ലാബില്ലാത്തതിനാൽ ഓടയിൽ വീണ് വീട്ടമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു


ചീമേനി : സ്ലാബില്ലാത്തതിനാൽ ഓടയിൽ വീണ് വീട്ടമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. കനിയംതോലിലെ ടി.നാരായണി (50), അയൽവീട്ടിലെ ഒന്നര വയസ്സുള്ള നിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം പയ്യന്നൂരിലെ ആസ്പത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ടൗണിൽ ഓവുചാലുകൾ പണിതിട്ടുണ്ടെങ്കിലും മിക്കയിടത്തും മുഴുവനായി മൂടിയിട്ടില്ല. അതു കൊണ്ടുതന്നെ കടകളിൽ സാധനം വാങ്ങാനെത്തുന്നവരും മറ്റു യാത്രക്കാരും ഓടയിൽ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്.

നാരായണി തൊട്ടടുത്ത വീട്ടിലെ നിസാർ-സഫീന ദമ്പതിമാരുടെ മകൾ നിസ്ബയ്ക്ക് വസ്ത്രമെടുത്തുനൽകാനായി കടയിൽ വന്നതാണ്. രാത്രിയായതിനാൽ സ്ലാബിനു മുകളിലൂടെ നടന്നുവരികയായിരുന്നു. ഈ നേരത്ത് വൈദ്യുതിബന്ധം ഇല്ലാതാകുകയും ഓടയിൽ വീഴുകയുമായിരുന്നു. ഇവർക്ക് ഇടുപ്പിനും കൈകൾക്കും പരിക്കേറ്റു. നിസ്ബയ്ക്ക് ചുണ്ടിനും പല്ലിനും മുറിവേറ്റു.

No comments