പ്രായം തളർത്താത്ത മനസുമായി ഈ അമ്മമാർക്ക് പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കളുടെ ആവശ്യമില്ല... ഇടുന്നത് നല്ല നാടൻ പൂക്കളം
രാജപുരം: പ്രായം തളർത്താത്ത മനസുമായി ഈ അമ്മമാർക്ക് പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കളുടെ ആവശ്യമില്ല. ഓർമവെച്ച നാളുമുതൽ ബാനത്തെ പാർവതിയമ്മയും സഹോദരി ഗംഗമ്മയും വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കുന്ന പതിവ് ഇന്നും തെറ്റാതെ കാത്തുസൂക്ഷിക്കുന്നു. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ മുറ്റത്ത് പൂക്കളം ഒരുക്കാൻ നാട്ടുപൂക്കളെ
ആശ്രയിക്കുകയാണിവർ. ഇരുവരും ഓണക്കാലത്ത് അതിരാവിലെ എഴുന്നേറ്റ് സമീപത്തെ കാടുകളിൽനിന്നും പൂക്കൾ ശേഖരിച്ച് വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളമൊരുക്കും. ഗംഗമ്മക്ക് പ്രായം 84, പാർവതിയമ്മക്ക് 81. ശംഖുപുഷ്പം, ചെമ്പരത്തി, കൊണ്ടപ്പൂ, വീട്ടുമുറ്റത്തെ ജമന്തി എന്നിവ ഉപയോഗിച്ച് പൂക്കളമൊരുക്കുന്പോൾ ഓണപ്പാട്ടുകളുമിവർ പാടും.
No comments