ഓണം, നബിദിനാശംസകൾ നേർന്ന് ജില്ലാ പൊലീസ് മേധാവി..പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ അതിരുവിടരുത്
കാസർകോട്: ഓണം, നബിദിനാശംസകൾ നേർന്ന് ജില്ലാ പൊലീസ് മേധാവി ബിവി വിജയ്ഭാരത് റഡ്ഡി. നമ്മുടെ നാട്ടിൽ സമാധാനം, സൗഹൃദം, സമൃദ്ധി നിറഞ്ഞുനിൽക്കുന്ന രീതിയിൽ ആകണം ഈ വർഷത്തെ ആഘോഷങ്ങൾ. പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ നടത്തുമ്പോൾ മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്തവിധം എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തിരക്കേറിയ റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന റാലികൾ, ബൈക്ക് റേസിങ്, വാഹനങ്ങളിൽ രൂപമാറ്റം വരുത്തി അമിത ശബ്ദം ഉണ്ടാക്കൽ എന്നിവയും മറ്റു നിയമലംഘനങ്ങളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നല്ലൊരു സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും പൊതു ജനങ്ങളുടെ സുരക്ഷയും സൗകര്യവും
കണക്കിലെടുത്ത്, ഇത്തരം നിയമലംഘനങ്ങൾ നടത്തിയാൽ കേരള പൊലീസ് ആക്ട് പ്രകാരവും മോട്ടോർ വാഹനനിയമ പ്രകാരവും കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു
No comments