പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ചതായി പരാതി യുവാവ് ആദൂർ പോലീസിന്റെ പിടിയിൽ
കാസർകോട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ചതായി പരാതി. വയോധിക ബഹളം വച്ചത് കേട്ട് അയൽക്കാർ ഓടിയെത്തുന്നതിനിടയിൽ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാറഡുക്ക, മിഞ്ചിപദവിലെ വസന്ത (35)നെ ആണ് ആദൂർ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ വയോധികയാണ് അതിക്രമത്തിനു ഇരയായത്. വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ കെട്ടിപ്പിടിച്ചതോടെ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് ആൾക്കാൾ ഓടിക്കൂടിയതോടെ അതിക്രമം കാണിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. ഇതോടെ നാട്ടുകാർ ആദൂർ പൊലീസിൽ അറിയിച്ചു. എസ് ഐയുടെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മേൽവിലാസം തിരിച്ചറിഞ്ഞതെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
No comments