16 കാരനെ പീഡിപ്പിച്ച ബേക്കൽ എഇഒ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ
ബേക്കൽ എഇഒയും പടന്ന സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ സൈനുദ്ദീൻ, അയൽവാസി പടന്നക്കാട്ടെ റംസാൻ, കൊടക്കാട് ചൂരിക്കൽ സ്വദേശി സുകേഷ് (40)റെയിൽവേ ജീവനക്കാരനും ഫുട്ബോൾ കോച്ചുമായ ചിത്ര രാജ്, ചീമേനിയിലെഷിജിത്ത് തുടങ്ങിയവരാണ് അറസ്റ്റിലായത്. പടന്നയിലെ ലീഗ് നേതാവ് സിറാജുദ്ദീൻ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവരുടെ ലിസ്റ്റിലുണ്ട്. അറസ്റ്റിലായവര ഇന്ന് ഉച്ചയോടെ പോലീസ് ഹോസ്ദുർഗ് ഒന്നാം ക്ലാസ്മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി . ചന്തേര, വെള്ളരിക്കുണ്ട്, നീലേശ്വരം, ചീമേനി സ്റ്റേഷനുകളായി എട്ടു കേസുകളായി പത്തോളം പേരാണ് പ്രതികൾ.കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട്,എറണാകുളം സ്റ്റേഷനിലായി ആറ് കേസുകളിൽ എട്ടു പ്രതികളാണുള്ളത്.
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിയാണ് നിരന്തരം ലൈംഗിക പീഡനത്തിനിരയായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി പോക്സോ കേസുകൾ ആണ് റജിസ്ട്രർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ എത്തിച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ പലരും ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടുതൽ കേസ് വരാനും സാധ്യതയുണ്ട്. വിവിധ തലത്തിൽ പരിശോധന തുടരുകയാണ്. ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ. പി. സതീഷ്, ചീമേനി ഇൻസ്പെക്ടർ ടി. മുകുന്ദൻ, നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് എന്നിവരെ ഉൾപ്പെടുത്തി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

No comments