കിണറ്റിൽ വീണ എട്ടാം ക്ലാസ്സുകാരനെ സാഹസികമായി രക്ഷിച്ച വരയിലെ എം വിപിനെ ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
കരിന്തളം : കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ എട്ടാം ക്ലാസ്സുകാരനെ ജീവൻ പണയപ്പെടുത്തി സാഹസികമായി രക്ഷിച്ച വരയിലെ എം വിപിനെ ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നീലേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി സുജിത്ത് കുമാർ ഉപഹാരം നൽകി. സി സൂരജ് അധ്യക്ഷനായി, ബിജു മോൻ സി, എം പ്രിയേഷ്, അശ്വിൻ രാജ്, പി എം ശിൽപ, കെ ആദർശ് എന്നിവർ സംസാരിച്ചു. ഒ എം സച്ചിൻ സ്വാഗതം പറഞ്ഞു.
No comments