പ്രീമെട്രിക് ഹോസ്റ്റലിലെ പ്രകൃതിവിരുദ്ധ പീഡനം സമഗ്രമായ അന്വേഷണം നടത്തണം ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരപ്പ ട്രൈബൽ ഓഫിസ് മാർച്ച് നടത്തി
പരപ്പ : യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി പരപ്പ ട്രൈബൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം . പ്രീമെട്രിക് ഹോസ്റ്റലിലെ പ്രകൃതിവിരുദ്ധ പീഡനത്തിൽ സമഗ്രമായ അന്വേഷണം നടത്തണം , ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം മാർച്ച് ഉദ്ഘാടനം ചെയ്തു. ഷിബിൻ ഉപ്പിലക്കൈ, രാജേഷ് തമ്പാൻ,മാർട്ടിൻ ജോർജ്, രജിത രാജൻ, സിജോ അമ്പാട്ട്, വിഷ്ണു പ്രകാശ്, അജീഷ് പി സി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പരിപാടിയിൽ ഉമേശൻ വേളൂർ, എം പി ജോസഫ്, മനോജ് തോമസ്, സിജോ പി ജോസഫ്, കണ്ണൻ, ജിജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം മുതിർന്ന പ്രവർത്തകരും പങ്കെടുത്തു .വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
No comments