കിടപ്പിലായ കുട്ടികളുടെ വീട്ടിൽ ഓണചങ്ങാതി പരിപാടിയുമായി ബേക്കൽ ബി.ആർ.സിയുടെ ചങ്ങാതിക്കൂട്ടം എത്തി
ബേക്കൽ : ബേക്കൽ ബി ആർ സിയുടെ നേതൃത്വത്തിൽ കിടപ്പിലായ കുട്ടികളുടെ വീട്ടിൽ ഓണചങ്ങാതി പരിപാടിയുമായി ചങ്ങാതിക്കൂട്ടം എത്തി. ജിഎച്ച്എസ്എസ് പള്ളിക്കരയിലെ ഫാത്തിമത് ആദില, മഹാകവി പി സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ബെള്ളിക്കോത്തെ റോഷ്‌നി എന്നീ കുട്ടികളുടെ വീട്ടിൽ ആണ് ഓണചങ്ങാതി പരിപാടിയുമായി കൂട്ടുകാരും ബിആർസി പ്രതിനിധികളും നാട്ടുകാരും സംഗമിച്ചത്. പള്ളിക്കര പഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി ചോനായി ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഉത്ഘാടനം നടത്തി. ബേക്കൽ ബിപിസി ശ്രീ അബ്ദുൾ സലാം എം എച്, , ബേക്കൽ എ ഇ ഒ ശ്രീ സൈനുദ്ധീൻ, ബിആർസി ട്രൈനെർ ശ്രീ മുഹമ്മദലി പി എം സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ശോഭ ആർ ഗീതു പി, ക്ലസ്റ്റർ കോ ഓർഡിനേറ്റർ ശ്യാമള കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാ കായിക പരിപാടികൾ നടന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ സീമ പി, വിസ്മയ കെ, ശ്രീകല ബി, ആര്യഗായത്രി, ശ്രുതിലയ, ജിജിന ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകൽ, കുട്ടികൾക്കുള്ള സമ്മാനദാനം എന്നീ ചടങ്ങുകൾക്ക് ശേഷം ഓണസദ്യയും കഴിച്ചു ചങ്ങാതിക്കൂട്ടം മടങ്ങി. ഉദ്മ സഹകരണ ബാങ്കിന്റെയും വിവിധ വ്യക്തികളുടെയും സഹായത്തോടെ കുട്ടികൾക്ക് ഓണക്കിറ്റ് നൽകി.
No comments