Breaking News

കോളംകുളത്ത് മുള്ളൻപന്നിയുടെ അക്രമണത്തിൽ അവശനിലയിലായ പെരുമ്പാമ്പിനെ രക്ഷിച്ച് ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചു


കോളംകുളം :  അവശ നിലയിൽ കണ്ട പെരുംമ്പാമ്പിനെ കോളംകുളത്തെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് രക്ഷിച്ചു പരപ്പ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. പുല്ലരിയാൻ പോയ ആൾകാരെ കണ്ടപ്പോൾ ചുരുണ്ട് കിടന്ന പാമ്പിനെ ശ്രദ്ധിച്ചപ്പോൾ ദേഹം മുഴുവൻ മുള്ളൻ പന്നിയുടെ മുള്ളൂ കയറിയതായി മനസിലാക്കുകയും മുള്ളുകൾ മാറ്റി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയും പരപ്പ റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി കൊണ്ടു പോവുകയും ചെയ്‌തു.  കോളംകുളത്തെ ഉണ്ണി, സന്തോഷ്, ജയചന്ദ്രൻ, ഹരീഷ്, രവി, ദാമോദരൻ, തമ്പാൻ എന്നിവർ ചേർന്നാണ് പാമ്പിനെ രക്ഷിച്ചത് മുള്ളൻപന്നിയെ വിഴുങ്ങുവാൻ ശ്രമിച്ചപ്പോൾ അക്രമിച്ചതാവാം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോളംകുളത്തെ പ്രദേശങ്ങളായ ഓമനങ്ങാനം, പെരളം മങ്കൈമൂല,പുലയനടുക്കം,കാളമൂല,പന്നി, കുരങ്ങ്, മയിൽ, കുറുക്കൻ, കാട്ടുപൂച്ച തുടങ്ങിയ വന്യ മൃഗ ശല്യത്തിനിടയിൽ പാമ്പുകളുടെ ശല്യവും വനതിനോട് ചേർന്ന് പ്രദേശം ആയ കോളംകുളത്ത് കുടി വരുകയാണ്. അഞ്ചു പൊതിപാട് പാട ശേഖരത്തിൽ പന്നി ശല്യം ആയതിനാൽ മൂന്ന് വർഷമായി കർഷകർ നെൽകൃഷി എറക്കാതെ. അത് പോലെ തന്നെ വർഷങ്ങളായി റബർ ടാപ്പിംഗ് നടത്താതെയും കൃഷിയിടം വെറുതെ ഇട്ട ഒരുപാട് കർഷകർ ഇവിടെ ഉണ്ട്.2മാസം മുൻപും പെരുംമ്പാമ്പിനെ പിടിച്ചു ഫോറസ്റ്റിൽ ഏൽപ്പിച്ചിരുന്നു

No comments