ഭീമനടി മാങ്ങോട് ഫാമിലെ അഞ്ഞൂറോളം വളർത്ത് കോഴികളെ അജ്ഞാത ജീവികൾ കടിച്ച് കൊന്നു
വെള്ളരിക്കുണ്ട്: ഭീമനടി മാങ്ങോട് കോഴി ഫാം നടത്തി വരുന്ന മേമറ്റത്തിൽ ജോണിയുടെ ഫാമിൽ ഇന്നലെ രാത്രി അജ്ഞാത ജീവികൾ കയറി അഞ്ഞൂറിലധികം കോഴികളെ കൊന്ന് കളഞ്ഞു. ഫാം ഉടമയുടെ കുടുംബം ഒരു യാത്ര കഴിഞ്ഞ് ഇന്ന് രാവിലെ ഫാമിലെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. ഇന്നലെ സന്ധ്യക്ക് കോഴികൾക്ക് ഭക്ഷണം കൊടുത്തിട്ടാണ് കുടുംബം യാത്ര പോയത് . ഈ കർഷകൻ്റെ സ്വപ്നങ്ങളാണ് തകർന്നത്.
No comments