ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് ശില്പശാല ജില്ലാ ജനറൽ സെക്രട്ടറി എൻ.ബാബുരാജ് ഉദ്ഘാടനം ചെയ്തു
കരിന്തളം : ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റി ശില്പശാല ജില്ലാ ജനറൽ സെക്രട്ടറി എൻ .ബാബുരാജ് ഉദ്ഘാടനം ചെയ്തു. തോളെനി അമ്മാർ അമ്മ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്തിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരിന്തളം പഞ്ചായത്തിലും നിരവധി വാർഡുകളിൽ ബിജെപി നിർണായക സ്വാധീനം ചെലുത്താൻ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ബളാൽ കുഞ്ഞിക്കണ്ണൻ ക്ലാസെടുത്തു. മണ്ഡലം പ്രസിഡൻറ് വിനീത് മുണ്ടമാണി, ജില്ലാ കമ്മിറ്റി അംഗം എം. രാജഗോപാലൻ, മണ്ഡലം വൈസ് പ്രസിഡൻറ് വി . സി പത്മനാഭൻ , പൈകെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് സ്വാഗതവും, സുകുമാരൻ കൈനി നന്ദിയും പറഞ്ഞു.പ്രസിഡൻറ് വർണ്ണം പ്രമോദ് അധ്യക്ഷതവഹിച്ചു.
No comments