ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ച വേളൂരിലെ കെ വി നിഷ ചികിൽസ സഹായം തേടുന്നു...
കരിന്തളം: ഗുരുതരമായ ക്യാൻസർ രോഗം സാധിച്ച് ചികിൽസയിൽ കഴിയുന്ന വേളൂരിലെ കെ വി നിഷ ഉദാരമതികളുടെ സഹായം തേടുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കരിന്തളം വേളൂരിൽ താമസിക്കുന്ന കെ. വി. നിഷയാണ് ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ച് ഒരു മാസത്തിലധികമായി മംഗലാപുരം കൃഷ്‌ണ നഴ്സിംഗ് ഹോമിൽ ചികിത്സയിൽ കഴിയുന്നത്. അപ്രതീക്ഷിതമായാണ് തീർത്തും നിർധന കുടുംബത്തിലെ അംഗമായ നിഷയെ ക്യാൻസർ രോഗം പിടികൂടിയതായി അറിയുന്നത്. ഇപ്പോൾ തന്നെ ചികിൽസയിക്കായി ഭീമമായ തുക ചിലവായിട്ടുണ്ട്. തുടർ ചികിത്സയ്ക്ക് 10 ലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇത്രയും വലിയ സംഖ്യ നിർദ്ദനരായ ഈ കുടുംബത്തിന് താങ്ങുവാൻ കഴിയുന്നതല്ല. ഈ സാഹചര്യത്തിലാണ് നിഷയെ സഹായിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി പി പി രാജേഷ് (ചെയർമാൻ) , എം കുഞ്ഞിരാമൻ (കൺവീനർ), ഒ.എം സച്ചിൻ (ട്രഷറൽ) എന്നിവർ ഭാരവാഹികളായി ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നു. നിഷയുടെ രോഗം ചികിൽസിച്ച് ഭേദമാക്കുന്നതിന് വേണ്ടി സുമനസുകളായ മുഴുവൻ ആളുകളും തങ്ങളാൽ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം ചെയ്ത് തരണമെന്ന് ചികിൽസ സഹായ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഫോൺ:9446695955, 8547950893
സഹായം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ
കേരള ഗ്രാമീൺ ബാങ്ക് നീലേശ്വരം ശാഖയിൽ ചികിൽസ കമ്മറ്റി ആരഭിച്ച അക്കൗണ്ട് നമ്പറിലേക്ക് അയക്കുക
അക്കൗണ്ട് നമ്പർ: 40518101072183
IFSC: KLGB0040518
No comments