Breaking News

ലക്ഷങ്ങൾ വിലമതിക്കുന്ന ഇ-സിഗരറ്റ്, വിദേശനിർമ്മിത സിഗരറ്റ്, കൂൾ എന്നിവയുമായി നീലേശ്വരത്ത് രണ്ടുപേർ പിടിയിലായി


നീലേശ്വരം : തലശ്ശേരിയിൽ നിന്ന് കാറിൽ കടത്തിക്കൊ ണ്ടുവരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഇ-സിഗര റ്റ്, വിദേശനിർമ്മിത സിഗരറ്റ്, കൂൾ എന്നിവയുമായി നീലേശ്വരത്ത് രണ്ടുപേർ പിടിയിലായി.

പള്ളിക്കര കോട്ടിക്കുളത്തെ മുഹമ്മദ് സാദിഖ് എത് ഷാം (26), പള്ളിക്കര ഫാത്തിമ മൻസിലിലെ സലാഹുദ്ദീൻ അയൂബ് (26) എന്നിവരെയാണ് നീലേശ്വരം എസ് ഐമാരാ യ സി സുമേഷ് ബാബു, കെ വി രതീശൻ എന്നിവരുടെ നേ തൃത്വത്തിൽ ജില്ലാ പോലീസ് മേധാവി, ബേക്കൽ ഡി വൈ എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവർ ചേർന്ന് പി ടികൂടിയത്. പോലീസ് സംഘം പിന്തുടരുന്നത് കണ്ട് ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് വെട്ടിച്ച കാറിനെ കരുവാച്ചേരിയിൽ പോലീസ് പിടികൂടുകയായിരുന്നു.

ഷ്യൽ സ്ക്വാഡ് അംഗങ്ങളായ വി.സുഭാഷ്, കെ കെ സജീ ഷ്, സുഭാഷ് ചന്ദ്രൻ, ധനേഷ്, സന്ദീപ്, അജിത് പള്ളിക്കര, നിജിൻ, രജീഷ് കാട്ടാമ്പള്ളി, ഭക്തസെൽവൻ, ബാബു തണ്ട യിൽ, സി കെ കുഞ്ഞിക്കൃഷ്ണൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

No comments