Breaking News

കൂത്തുപറമ്പ് മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ ദാരുണമായി മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ ദാരുണമായി മരിച്ചു. കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ (55) ആണ് മരിച്ചത്. ബുധനാഴ്ച്ച 11 മണിയോടെയാണ് അപകടം. റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് മറിയുകയായിരുന്നുവെന്നു പറയുന്നു.

No comments