പെരുമഴ കൂസാതെ കനത്ത മഴയിലും വൈക്കത്ത് പ്രജകളെ കാണാൻ മാവേലിയിറങ്ങി
തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കത്ത് മൈത്താണി വൈക്കത്ത് പ്രദേശങ്ങളിൽ മാവേലി ഇറങ്ങി ഓണത്തിൻ്റെ ആത്മാവായ മാവേലിമന്നനെ കേരളീയർ സ്മരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഗ്രന്ഥശാല ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്, സമൃദ്ധിയുടെയും ഐക്യത്തിൻ്റെയും സന്തോഷത്തിൻ്റെ ഉത്സവമായ ഓണാഘോഷ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ മാവേലി പരിശ്രമിച്ചു. പരിപാടിയിൽ ഗ്രന്ഥശാല ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ, സജീവൻ എം.പി ഗ്രന്ഥശാലപ്രസിഡണ്ട് ടി തമ്പാൻ, സെക്രട്ടറി പി. രാജഗോപാലൻ ,ഷാജി ഈ ഇക്കാട്, രാമകൃഷ്ണൻ കെ. വി, വി എം സതീശൻ, സന്ദീപ് പി, ബിനേഷ് വിത്തൻ, ആദർശ്, ഇ അദ്വൈത് എം.വി ഋതിക് സി,ഇഷാൻമകേഷ്, ആദർശ് ഇ എന്നിവർ നേതൃത്വം നൽകി
No comments