Breaking News

ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു


ഭീമനടി : ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ കുടുംബ സംഗമം  സംഘടിപ്പിച്ചു. ഭീമനടി ഇഎംഎസ് മന്ദിരത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്ഘാടനം ചെയ്തു.ടി എൻ ഗിരീഷ് അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി വി ജയചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, എം എൻ രാജൻ, ടി എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി ജെ വിൻസെന്റ് സ്വാഗതവും പി കെ സുകുമാരൻ നന്ദിയും പറഞ്ഞു.

No comments