കാലിക്കടവ് ടൗണിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു ; ഗതാഗതം തടസപ്പെട്ടു
കാസർകോട് : കാലിക്കടവ് ടൗണിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു. ഇതേ തുടർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവർക്ക് നിസ്സാരപരിക്ക്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. ചന്തേര പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു.
No comments