പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ നവരാത്രി മഹോത്സവ പരിപാടികൾ സെപ്തംബർ 30മുതൽ ഒക്ടോബർ 2വരെ
കൊളംകുളം : മലയോരത്തെ പ്രധാന സുബ്രമണ്യ കോവിലുകളിൽ ഒന്നായ പുലയനടുക്കം സുബ്രമണ്യ കോവിലിൽ വിപുലമായ നവരാത്രി പൂജ മഹോത്സവ പരിപാടികൾ ദുർഗാഷ്ടമി ദിനമായ സെപ്തബർ 30നു ചൊവ്വാഴ്ച വൈകുന്നേരം പൂജവെപ്പോടെ 5മണിക്ക് കോവിൽ തുടങ്ങും. അന്നേ ദിവസം 7.30മണിക്ക് പുലയനടുക്കം സുബ്രമണ്യ കോവിൽ ഭജന സമിതിയുടെ ഭജന അരങ്ങേറും. മഹാ നവമി ദിവസം ഒക്ടോബർ ഒന്നിന് ബുധനാഴ്ച രാവിലെ മുതൽ വിവിധ പൂജകൾ കോവിൽ തന്ത്രിയുടെയും പൂജാരിയുടെയും കർമ്മിഹത്വത്തിൽ ഗണപതി ഹോമം, ആയുധപൂജ, മഹാനവമി പൂജയും ദിപാരാധനയും നടക്കും അന്നേ ദിവസം രാവിലെ 8മണിക്കും വൈകുന്നേരം 7മണിക്കും വാഹന പുജയും ഉണ്ടാകും. അന്ന് തന്നെ 7.30മണിക്ക് കാഞ്ഞങ്ങാട് സൗത്ത് കവ്വാൽ മാടം വെട്ടയ്ക്കൊരുമകൻ ക്ഷേത്ര ഭജന സമ്മതിയുടെ ഭജനയും നടക്കും അന്ന് രാത്രി 10മണിക്ക് ഭക്ത ജനങ്ങൾക്ക് അന്നദാനവും ഉണ്ടാകും.നവരാത്രി മഹോത്സവത്തിന്റെ അവസാന ദിനമായ ഒക്ടോബർ 2വ്യാഴാഴ്ച വിജയ ദശമി നാളിൽ രാവിലെ മുതൽ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കുന്ന വിദ്യാരംഭം(എഴുത്തിനിരുത്തൽ )കോവിലിൽ നടയിൽ വച്ചു നടക്കും അതിനു ശേഷം വിജയ ദശമി പൂജ, പൂജയെടുപ്പ്, വാഹനപൂജ എന്നി എന്നി പൂജകൾ നടക്കും അതിനു ശേഷം11മണിക്ക് ചന്ദ്രശേഖരൻ നായർ ഗോക്കടവ് അദ്ധ്യാമിക പ്രഭാഷണം നടത്തും 1മണി മുതൽ ഭക്തർക്ക് അന്നദാന പ്രസാദം നൽകികൊണ്ട് പുലയനടുക്കം സുബ്രമണ്യ കോവിലിൽ ഇ വർഷത്തെ നവരാത്രി പൂജ മഹോത്സവ പരുപാടികൾ അവസാനിക്കും.
No comments