Breaking News

പൊയിനാച്ചി-കുണ്ടംകുഴി പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു


കാസർകോട്: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഒപ്പം സഞ്ചരിച്ച സുഹൃത്തിന് പരിക്കേറ്റു. ബേഡഡുക്ക ബേളന്തടുക്ക ഹൗസിലെ സി കൗശിക് നാഥ്(19) ആണ് മരിച്ചത്. സ്കൂട്ടറിന് പിന്നിലിരുന്ന സുഹൃത്ത് കൈലാസിന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ പൊയിനാച്ചി-കുണ്ടംകുഴി പാതയിൽ പറമ്പിൽ വച്ചാണ് അപകടം. ചെർക്കളയിലെ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കൗശിക് മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറലാശുപ്രതി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പം സഞ്ചരിച്ച കൈലാസിന് നിസാരപരിക്കാണുള്ളത്. സ്കൂട്ടർ ഓടിക്കുന്നതിനിടെ കൗശികിന്

ഹൃദയാഘാതമുണ്ടായതായും തുടർന്ന് സ്കൂട്ടർ മറിയുകയായിരുന്നുവെന്നും പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മർച്ചന്റ് നേവിയിൽ പോകാനാരുങ്ങുന്നതിനെയാണ് കൗശികിനെ മരണം തട്ടിയെടുത്തത്. ബേഡഡുക്കയിലെ സി രവിചന്ദ്രന്റെയും ഗീതയുടെയും മകനാണ്. സഹോദരി: ശിഖ 

No comments