Breaking News

വൈഎംസിഎ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് ആദരവ് നൽകുകയും ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്തു


വെള്ളരിക്കുണ്ട് : വൈഎംസിഎ വെള്ളരിക്കുണ്ട് യൂണിറ്റ് അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആദരവ് നൽകുകയും. ടച്ച് തെറാപ്പി വഴി ഏറ്റവും അധികം രോഗികളെ സുഖപ്പെടുത്തിയതിനു വേൾഡ് റെക്കോർഡ് ബുക്കിൽ  ഇടം നേടിയ പ്രമുഖ ജീവകാരുണ്യ,സാമൂഹ്യ സേവന പ്രവർത്തകൻ ഡോ.സജീവ് മറ്റത്തിലിനെ ആദരിച്ചു.വൈഎംസിഎ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമത്തിൽ വൈഎംസിഎ വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട്  സാജു വിലങ്ങൻ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ലിറ്റിൽഫ്ലവർ ഫൊറോന  ചർച്ച് വികാരി റവ ഡോക്ടർ ജോൺസൺ  അന്ത്യംകുളം ചടങ്ങ് ഉത്ഘാടനം ചെയ്തു .തുടർന്ന് അധ്യാപകർക്ക് ആദരവ് നൽകുകയും ചെയ്തു.അസി വികാരി ഫാദർ ജെറിൻ 

മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു യൂണിറ്റ് ജനറൽ സെക്രട്ടറി സജി പൊയ്കയിൽ സ്വാഗതം ആശംസിച്ചു  മുൻ യൂണിറ്റ് പ്രസിഡണ്ട് മാരായ കെ എ സാലു ,സിബി വാഴക്കാലായിൽ, വനിതാ വിങ്ങ്  ചെയർപേഴ്സൺ മേഴ്സിക്കുട്ടി വിലങ്ങ യിൽ  യൂണിറ്റ് ട്രഷറർ ജെയിംസ് പൂവത്തിൻമൂട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .തുടർന്ന് വെള്ളരിക്കുണ്ട് പന്നിത്തടത്തെ അന്തരിച്ച ധീര ജവാനായ അരുൺ രാമകൃഷ്ണന് ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ കുറയ്ക്കുകയും ചെയ്തു ചടങ്ങിൽ വൈഎംസി കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്തു .പ്രോഗ്രാം കൺവീനർ ബാബു കല്ലറക്കൽ നന്ദി പറഞ്ഞു.

No comments