കുറ്റിക്കോലിൽ ഭാര്യയെ കു ത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി ഭാര്യ ഒടയംചാൽ സ്വദേശിനിയാണ്
കുറ്റിക്കോൽ : ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. മുൻ പ്രവാസിയും കുറ്റിക്കോൽ ടൗണിലെ ഓട്ടോഡ്രൈവറുമായ സുരേഷ് (51)ആണ് മരിച്ചത്. കുത്തേറ്റ നിലയിൽ ഭാര്യ സിനി (46)യെ ചെങ്കളയിലെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എഴോട് കൂടി കുറ്റിക്കോൽ പയന്തങ്ങാനത്താണ് സംഭവം.
അഞ്ച് വയസുള്ള പെൺകുട്ടിയും രണ്ട് വയസുള്ള ആൺകുട്ടിയും ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് സിനിയെ കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചത്. കുത്തേറ്റ സിനി ഓടി അയൽവീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ സിനിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുറച്ചുപേർ വീട്ടിലെത്തി നോക്കിയപ്പോഴാണ് സുരേഷിനെ ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി.
ഒടയഞ്ചാൽ നായിക്കയം സ്വദേശിനിയാണ് സിനി.
No comments