രാജ്യാന്തര കാർ റാലിയിൽ 100 മത്സരങ്ങളിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്ഥാപിച്ച് കാർ റാലിയിൽ നാവിഗേറ്ററായ കാസർഗോഡ് മൊഗ്രാൽ സ്വദേശി മൂസാ ഷരീഫ്
കാസർകോട് : രാജ്യാന്തര കാർ റാലിയിൽ 100 മത്സരങ്ങളിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്ഥാപിച്ച് കാർ റാലിയിൽ നാവിഗേറ്ററായ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ഷരീഫ്. കഴിഞ്ഞദിവസം ആഫ്രിക്കയിലെ ടാൻസാനിയയിൽ സമാപിച്ച ആഫ്രിക്കൻ കാർ റാലി ചാംപ്യൻഷിപ്പിൽ
ഡവർ നവീൻ പുലിഗില്ലയ്ക്കൊപ്പം നാവിഗേറ്ററായിട്ടായിരുന്നു മൂസ ഷരീഫിന്റെ നൂറാം മത്സരം. മൂസ ഷെരീഫ് നവീൻ പുലിഗില്ല സഖ്യം എആർസി 3, എൻആർസി-3 വിഭാഗങ്ങളിൽ ജേതാക്കളാവുകയും ഓവറോൾ വിഭാഗത്തിൽ ഏഴാം സ്ഥാനം നേടുകയും ചെയ്തു.
സർക്കീറ്റ് റേസുകളിൽ മൂന്നോ അഞ്ചോ കിലോമീറ്റർ ട്രാക്കിൽ ഡ്രൈവർ തനിച്ച് ചുറ്റിക്കറങ്ങുന്നതിൽ നിന്നു വ്യത്യസ്തമായി കാർ റാലിയിൽ 100 മുതൽ 1000 വരെ കിലോ മീറ്റർ ദൂരം ഉൾപ്പെടും. ഡ്രൈവർക്ക് പുറമേ നാവിഗേറ്ററും റാലികളിൽ ഉണ്ടാവും.
ഡ്രൈവറും നാവിഗേറ്ററും ചേർന്നാണ് പരിശീലനം. വിവരങ്ങൾ രേഖപ്പെടുത്തി വെക്കുന്നതും ഇന്റർകോമിൽ ഈ വിവരങ്ങൾ ഡവർക്ക് പറഞ്ഞുകൊടുക്കുന്നതും നാവിഗേറ്ററാണ്. അതിനാൽ പരിചയ സമ്പന്നനായ നാവിഗേറ്റർക്കാണ് ഡിമാൻഡ്.
No comments