പുൽപ്പള്ളിയിൽ കാണാതായ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി : പുൽപ്പള്ളിയിൽ കാണാതായ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കനിഷ്ക നിവാസിൽ കുമാരന്റെ മകൾ കനിഷ്കയാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കനിഷ്കയെ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പുൽപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടയിലാണ് പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ്: വിമല. സഹോദരങ്ങൾ: അമർനാഥ്, അനിഷ്ക
No comments