Breaking News

26 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റതാണോ എന്ന് ആശങ്ക; പടന്നയിലെ ഒരു വീട്ടിൽ കണ്ട കുഞ്ഞ് പിലാത്തറ സ്വദേശിനിയുടേതെന്ന് സംശയം


കാസർകോട്: കുട്ടികളുണ്ടാവാൻ ഇടയില്ലാത്ത വീട്ടിൽ 26 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പെട്ടെന്നുള്ള സാന്നിധ്യം നാട്ടുകാരെ അമ്പരപ്പിച്ചു. നാട്ടുകാർക്ക് തോന്നിയ അതിശയം കാട്ടുതീ പോലെ പടർന്നതിനെത്തുടർന്ന് പ്രശ്നത്തിൽ പൊലീസ് ഇടപെട്ടു. കുട്ടിയുടെ യഥാർത്ഥ മാതാവിനെയും വളർത്തമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം കുട്ടിയെ യഥാർത്ഥ മാതാവിനു തിരിച്ചു കൊടുത്തതായി അറിയുന്നു. കുഞ്ഞിനെ വിറ്റതാണോ, അല്ലയോ എന്ന് അന്വേഷിക്കുമെന്ന് പറയുന്നു. കുട്ടിയെ വിൽക്കൽ വാങ്ങൽ നടത്തിയതാണെന്ന് പരാതിയില്ല. മാത്രമല്ല ഇത് സംബന്ധിച്ച് പരാതിപ്പെടാൻ ആരും തയ്യാറാകാത്തത് അന്വേഷണത്തെ വഴിമുട്ടിക്കുമോ എന്നു സംശയവുമുണ്ട്. പടന്നയ്ക്കടുത്ത ഒരു വീട്ടിലാണ് കുട്ടിയെ കണ്ടെത്തിയത്. 

No comments